Thursday, March 12, 2009

നിന്നിലേക്കെത്തുവാന്‍........


നിശാശലഭങ്ങള്‍ പാറി നടക്കുമീ
നിശബ്ദമാം രാത്രിയില്‍...
നിലാമഴ പൊഴിക്കുന്ന ചന്ദ്രികയും
മിന്നിത്തിളങ്ങുന്ന താരങ്ങളും
കാര്‍മേഘ പുതപ്പിനുള്ളില്‍
‍നിദ്രയെ പുണരവേ...
തേടുന്നു ഞാനെന്‍ സ്വപ്നസഖിയെ
ഇരുള്‍ മൂടുമീ ജീവിതത്തില്‍...
അകലുന്നതെന്തേ പ്രിയസഖീ നീ
അറിയുക തെല്ലെങ്കിലുമെന്‍റെ മോഹങ്ങള്‍
നീയെന്നില്‍ കുളിര്‍മഴയായ്‌
പെയ്തിറങ്ങുന്നതും കാത്തു ഞാന്‍
‍അലയുന്നീ മരുഭൂമിതന്‍ വീഥിയില്‍
‍അലസമേഘമായ്‌ വീണ്ടും...
മഞ്ഞു പൊഴിയുമീ പുലരിയിലും
ചുടുകാറ്റു വീശുമീ നിശയിലും
നിന്‍ തണുത്ത വിരലിന്‍ സ്പര്‍ശത്തിനായ്
നില്‍ക്കുന്നു ഞാനൊരഭയാര്‍ത്ഥിയെ പോല്‍
‍അരുതെന്നു നിന്‍ കൈ വിലക്കുമ്പോഴും
അറിയുകയെന്‍ നിര്‍മല പ്രണയത്തെ നീ...
വിലപ്പെട്ടതെല്ലാം കവര്‍ന്നെങ്ങോ പോയി നീ
വിലയേതുമില്ലാത്ത എന്നെ തനിച്ചാക്കി...
കാണുന്നില്ലയോ ആ അനന്തതയില്‍ നീ
പുഞ്ചിരി തൂകുന്ന രണ്ടു പൊന്‍താരങ്ങള്‍...
മാടി വിളിക്കുന്നു എന്നെ പുണരുവാന്‍
‍നിറയൂ നീയെന്നില്‍ നിര്‍വൃതിയായ്‌...
അലിയട്ടെ നിന്നില്‍ അവസാനമില്ലാതെ
നശ്വരമായൊരീ ദേഹം വെടിഞ്ഞു ഞാന്‍...
കനിവിന്‍റെ നീരുറവ വറ്റാത്ത ഗംഗേ
കവരുക നീയീ അവസാന ശ്വാസവും...

7 comments:

Unknown said...

REALLY NICE...

Unknown said...

Good Kavitha!
Write again

0000 സം പൂജ്യന്‍ 0000 said...

Kollaam !

Nice Poem

mk kunnath said...

thanks dear friends for reading my poem.......

Unknown said...

ninnileekkethuvaaan.....
Dhooramillaatheyaaay.....

Unknown said...

നല്ല ഭാവന...നല്ല വാക്കുകള്‍... അതിലും നല്ല വികാരങ്ങളുടെ ബഹിര്‍ സ്പുരണം..വീണ്ടും വീണ്ടും എഴുതുക. കുറച്ചൊരു മിനുക്കുപണി ആവശ്യമായ ചില വരികള്‍ കടന്നു കൂടിയിട്ടുണ്ടു..ഒന്നാംതരം ഇതിവൃത്തം അല്ലേ...ഭാവുകങ്ങള്‍. കുഞ്ഞുബി

Sannuuu...! said...

അറിയുകയെന്‍ നിര്‍മല പ്രണയത്തെ നീ...
വിലപ്പെട്ടതെല്ലാം കവര്‍ന്നെങ്ങോ പോയി നീ
വിലയേതുമില്ലാത്ത എന്നെ തനിച്ചാക്കി...