Sunday, September 20, 2009

സ്നേഹം........!!

അറിയാതെ മനസ്സില്‍ നിറയുന്ന
ആര്‍ദ്രമായ വികാരം...!!
ആര്‍ക്കും ആരോടും തോന്നാവുന്ന
അനിര്‍വ്വചനീയമായ അനുഭൂതി...!!
അകലങ്ങളില്‍ നിന്നും വിരുന്നെത്തി
അറിയാതെ മനസ്സിനെ ഉണര്‍ത്തും
അലിഞ്ഞു ചേരും ഹൃദയത്തില്‍
അമൃതമഴയായ് പൊഴിയും
അളവില്ലാതെ കൊടുക്കുമ്പോഴും
അതിരുകളില്ലാതെ മോഹിക്കും...!!
അതിനായ്‌ മാത്രം കേഴും...!!
അവസാനം മറവിയുടെ ഒരേട്‌,
അല്ലെങ്കില്‍ നോവിക്കുമൊരു വാക്ക്
ആ നിര്‍മലമായ പുസ്തകത്തില്‍
അശാന്തിയുടെ ചിത്രങ്ങള്‍ കോറിയിട്ട്
ആത്മാവില്‍ വേദന നിറച്ച്
അകന്നകന്നു പോകുന്നു...!!
അഴകാര്‍ന്ന അനുഭൂതി
അഴലാല്‍ നിറച്ച്
ആരോടും പറയാതെ....!!!

14 comments:

Unknown said...

very nice one....i like it

Divyaa............... said...

ബ്ലോഗ്‌ നന്നായിട്ടുണ്ട് .
ഓരോ പോസ്റ്റിലും ആത്മാംശം ഉള്ളത് പോലെ തോന്നുന്നു.
നന്ദിതയുടെ കവിതകളുടെ ചെറിയ നിഴല്‍ കാണാം ചില കവിതകളില്‍.

mk kunnath said...

വളരെ നന്ദി ദിവ്യ & സാന്‍ ........!!
എന്റെ മനസ്സില്‍ തോന്നുന്നത്
അതേ രീതിയില്‍ ഞാന്‍ എഴുതി വെക്കുന്നു......!!
നന്ദിതയുടെ കവിതകള്‍ എന്നെ അത്രയധികമൊന്നും
ഇന്‍സ്പൈര്‍ ചെയ്തിട്ടില്ല........!!
എങ്കിലും വളരെയേറേ അറിയപ്പെടുന്ന നന്ദിതയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സന്തോഷം.........!!

ഡോ.ശ്രീജയ//Dr.Sreejaya said...

നന്നായിട്ടുണ്ട്.....നല്ല വരികള്‍...മനസ്സിനെ തൊട്ടുണര്‍ത്തുന്ന വാക്കുകള്‍...വേദനകള്‍ മാത്രം സമ്മാനിച്ചാലും പ്രണയത്തെ തേടി പൊകുന്ന മനങള്‍ ധാരാളം.....അറിഞ്ഞുകോണ്ട് അഗ്നിയിലേക്ക് പറക്കുന്ന ഈയാമ്പാറ്റകളെപ്പോലെ.....ഇനിയും പ്രതീഷിക്കുന്നു താങ്കളുടെ ഇതു പോലുള്ള സൃഷ്ടികള്‍...

simi said...

Too Good....
Sneham, anubhavikkumbol ariyunna madhuravum, akalumbol anubhavikkunna soonyathayum athinte theevrathayil thanne alinju chernnirikkunuu..

KRISHNAKUMAR R said...

aavishkaaram nannayittund..swantham anubhavathinte aayaalum paranjukettathaayaalum viraha vedana anubhavappedunna varikal..manassil pranayam ullavane kaviyaakaan kazhiyoo..pranayam aardravum anirvachaneeyavum aanu..pakshe athu maathramalla jeevitham.. naam jeevikkunna samoohathil vereyum gauravamaarnna prasnangal und..avayilum sradhikkanam..aasamsakalode..

Anonymous said...

gud thoughts...

ശ്രീലക്ഷ്മി said...

അറിയാതെ എവിടെയോ ഒരു നൊമ്പരം
നന്നായിട്ടുണ്ട് ആശംസകള്‍ ...

Sannuuu...! said...

അളവില്ലാതെ കൊടുക്കുമ്പോഴും
അതിരുകളില്ലാതെ മോഹിക്കും...!!
അതിനായ്‌ മാത്രം കേഴും...!!
അവസാനം മറവിയുടെ ഒരേട്‌,
അല്ലെങ്കില്‍ നോവിക്കുമൊരു വാക്ക്
ആ നിര്‍മലമായ പുസ്തകത്തില്‍
അശാന്തിയുടെ ചിത്രങ്ങള്‍ കോറിയിട്ട്
ആത്മാവില്‍ വേദന നിറച്ച്
അകന്നകന്നു പോകുന്നു...!!

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

mk kunnath said...

വായിച്ചു അഭിമന്യു........!1
ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ പറ്റി.......!!
നന്ദി........!!

Anonymous said...

വേദനകള്‍ മാത്രം തരുന്നവയെങ്കിലും പ്രണയത്തെ പ്രണയിക്കാതിരിക്കുവതെങ്ങനെ........

lekshmi. lachu said...

മനോഹരമായിരിക്കുന്നു ഓരോ വരികളും..

K V Madhu said...

onnum viacharikkaruth,
bhasha kurach koodi kavyathmakamakkiyal,
fantastic..