Thursday, December 16, 2010

നാലുമണിപ്പൂവ്........!!! (കഥ..!!)

നിന്‍റെ മുടിത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴുന്ന നീര്‍ത്തുള്ളികള്‍ എന്‍റെ മനസ്സിലിപ്പോള്‍ നിറച്ചു തരുന്നത് പെയ്തൊഴിയാത്ത മുകിലുകളെയാണ് .....!!മഴ* തോര്‍ന്ന സായാഹ്നങ്ങളില്‍ പൂന്തോട്ടത്തിലെ നാലുമണി പൂക്കളില്‍ നിറഞ്ഞ മഴ*ത്തുള്ളികള്‍ കൈത്തലം കൊണ്ടു തലോടി നീ പറയുമായിരുന്നു.......!!!ഈ നനവു മാത്രമെന്നും എന്‍റെ ആത്മാവില്‍ നിറച്ചു തന്ന്
ഈ നാലുമണി പൂക്കളെ പോലെ മഴ* തോരുന്നതോടൊപ്പം കൊഴിഞ്ഞു പോയിരുന്നെങ്കില്‍ ഞാനെത്ര ഭാഗ്യവതിയായിരുന്നു.!
ഒടുവില്‍ നിന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞു........!!!!!
ഇടറിപ്പെയ്യുന്ന മഴ*യുള്ള ഒരു രാത്രിയില്‍......!!

സ്വപ്നങ്ങളുടെ ജാലകം തുറന്നിട്ട് രാത്രിമഴയോട് കിന്നാരം പറഞ്ഞു കിടക്കുന്നതും കണ്ടു ഞാന്‍ നിനക്കു രാത്രിമഴ*യും നേര്‍ന്നു കൊണ്ട് പുറത്തേക്കിറങ്ങിയതായിരുന്നു.........!!നൈറ്റ് ഷിഫ്റ്റായിരുന്നാലും ഇടക്കിടെ എന്‍റെ കോളുകള്‍ നിന്നെ തേടിയെത്തുമായിരുന്നു...!!

ഒടുവില്‍ നിന്‍റെ ഉറക്കം തളര്‍ത്തിയ ശബ്ദം കേട്ടാല്‍ മാത്രമേ ആ വിളികള്‍ അവസാനിക്കുമായിരുന്നുള്ളൂ.....!!

അന്നേന്തോ... തിരക്കു പിടിച്ചൊരു ദിവസമായിരുന്നു...!!!ഒരിക്കല്‍ പോലും നിന്നെ വിളിക്കാന്‍ എനിക്കു കഴിഞ്ഞില്ല...!!
പുലരാറായപ്പോള്‍ പണിയൊന്നൊതുങ്ങി സീറ്റില്‍ കണ്ണുമടച്ചു കിടക്കുമ്പോള്‍ തെളിഞ്ഞത് നിന്‍റെ മുഖമായിരുന്നു..!!
അപ്പോഴായിരുന്നല്ലോ നിന്നെ അത്രയും നേരം എനിക്കു മറന്നിരിക്കാന്‍ കഴിഞ്ഞുവോ എന്ന് ഞാന്‍ അതിശയപ്പെട്ടതും...!!
പെട്ടെന്നു തന്നെ ഫോണെടുത്ത് നിന്നെ വിളിക്കാനൊരുങ്ങിയതായിരുന്നു...പക്ഷേ മൊബൈലില്‍ നോക്കിയപ്പോള്‍

സമയം മൂന്നരയായിരിക്കുന്നു..!!വെറുതെ ഉറക്കം നഷ്ടപ്പെടുത്തേണ്ടാ എന്നു ചിന്തിച്ചു ഞാന്‍ കസേരയിലേക്ക് ചാഞ്ഞു.
മിഴികളെയെപ്പോഴായിരുന്നു ഉറക്കം വന്നു തലോടിയതെന്നു പോലും അറിഞ്ഞിരുന്നില്ല...
“സര്‍ സമയം 6.30 ആയി...പോകുന്നില്ലേ..??
"
സൈരയുടെ വിളി കേട്ടാണു ഉണര്‍ന്നത്...പെട്ടെന്നു തന്നെ വാച്ചില്‍ നോക്കി,.. ദൈവമേ 30 മിനിറ്റ് ലേറ്റ്....!!
പെട്ടെന്നു തന്നെ മുഖം കഴുകി ഞാന്‍ പുറത്തേക്കിറങ്ങി...കാറിലോട്ട് കയറി..കീയെടുക്കാന്‍ വേണ്ടി പോക്കറ്റില്‍ കയ്യിട്ടപ്പോഴാണ്.. കീയില്ല... തിരിച്ച് വന്നു ലിഫ്റ്റിനു കാത്തു നില്‍ക്കാതെ മുകളിലേക്കോടി..ടേബിളില്‍ നിന്നും കീയെടുത്തു തിരിച്ചിറങ്ങി..
ഇന്നു പതിവില്ലാത്തതൊക്കെയും സംഭവിക്കുന്നല്ലോ..എന്താ തനിക്കു സംഭവിച്ചതെന്നു മനസ്സിലോര്‍ത്തു കൊണ്ടു കാറില്‍ കയറി..!! യാത്രയിലുടനീളം നിന്‍റെ മുഖമായിരുന്നു മനസ്സില്‍..രണ്ടു ദിവസമായ് നേരിയ പനി നിന്നെ വിട്ടു മാറുന്നില്ലായിരുന്നു..
ഇടക്കിടെ വന്നു ഞാന്‍ നിന്‍റെ നെറ്റിയില്‍ കൈ വെച്ചു നോക്കുമ്പോള്‍ നീ പറഞ്ഞത് അതു മഴക്കാലദിവസങ്ങളില്‍
ഉണ്ടാകുന്ന ഇളംചൂടാണ്; ഞാനതൊന്നാസ്വദിക്കട്ടെ ചേട്ടാ എന്നായിരുന്നു.....!!
എന്നിട്ടും എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അടുത്തുള്ള ഡോക്റ്ററെ കണ്ടു അയാള്‍ കുറിച്ചു തന്ന മരുന്ന് വാങ്ങി നിന്നെ കൊണ്ടു കഴിപ്പിച്ചപ്പോഴായിരുന്നു എനിക്കു സമാധാനമായത്..!!
“നാളേയെന്തായാലും നമുക്ക് ടൌണിലെ ഹോസ്പിറ്റലിലേക്ക് പോയി വിശദമായ ചെക്ക് അപ്പ് നടത്താം കേട്ടോ..!“

“എന്തിനാ അത്..?“
“ഒരു ചെറിയ പനിക്കാണോ ഇങ്ങിനെ.. എന്നാല്‍ പിന്നെ വലിയ അസുഖം വരുമ്പോള്‍ എന്നെ എങ്ങോട്ട് കൊണ്ടുപോകും,...?
അമേരിക്കയിലേക്കു കൊണ്ടു പോകുമോ...?“
നിന്‍റെ വാക്കുകളിലെപ്പോഴും കുസ്രുതിയായിരുന്നു...!!
കാര്‍ ഗേറ്റിന്‍റെ പടിയെത്തിയപ്പോഴായിരുന്നു ചിന്തകളില്‍ നിന്നുണര്‍ന്നത്..!
പോക്കറ്റില്‍ നിന്നും താക്കോലെടുത്ത്
വാതില്‍ തുറന്ന് അകത്തു കയറി.. !!!
പതിവായ് കേള്‍ക്കുന്ന ഭക്തിഗാനം കേട്ടില്ല..!!

രാവിലെ എഴുന്നേറ്റാല്‍ നീ ആദ്യമേ ചെയ്യുന്നത് അതായിരുന്നല്ലോ........!!

മെല്ലെ ചാരിയിട്ട വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ നീ നല്ല ഉറക്കത്തിലായിരുന്നു...!!
“അല്ല...ഇതുവരെ എഴുന്നേറ്റില്ലേ??“
ഷര്‍ട്ടിന്‍റെ ഹുക്കുകള്‍ ഓരോന്നായ് അഴിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു...

എന്നിട്ടും നീയൊന്നും മിണ്ടാതെ കിടക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ നിന്‍റെ അരികില്‍ വന്നിരുന്നു...

എന്‍റെ കൈത്തലമെടുത്തു നിന്‍റെ നെറ്റിയില്‍ വെച്ചു..ചൂടെല്ലാം വിട്ടുമാറിയിരിക്കുന്നു.....1

നേരിയ തണുപ്പുണ്ട്....!!“അല്ല പനിയെല്ലാം വിട്ടുമാറിയല്ലോ.. മതിയുറങ്ങിയത് എഴുന്നേല്‍ക്ക്
“എന്നു പറഞ്ഞു
മെല്ലെ നിന്‍റെ കയ്യില്‍ പിടിച്ചപ്പോള്‍..
കാലിന്നടിയില്‍ നിന്നുമൊരു മിന്നല്‍ പിണര്‍ ഹ്രുദയത്തിലൂടെ കടന്നു പോയതു ഞാനറിഞ്ഞു..!
നിന്‍റെ തണുത്തു വിറങ്ങലിച്ച കൈകളില്‍ പിടിച്ചു അനക്കമറ്റവനെ പോലെ ഞാനെത്ര നേരം നിന്നു..
അറിയില്ല..!!യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ.. ഒന്നു കരയാന്‍ പോലുമാകാതെ എത്ര നേരം..!
ഞാനും നീയുമൊരുമിച്ചുള്ള ഓരോ നിമിഷങ്ങളും, ഓരോ വാക്കുകളും മനസ്സിലൂടെ മിന്നി മാഞ്ഞു കൊണ്ടെയിരുന്നു.
ഇപ്പോള്‍ ഞാനും തിരിച്ചറിയുന്നു നീയുമൊരു നാലുമണിപ്പൂവായിരുന്നെന്ന്........!!!!
നിന്‍റെ സ്വപ്നങ്ങളിളിലേതു പോലെയൊരു നാലുമണിപ്പൂവ്..................!!!!

6 comments:

sm sadique said...

njaanum neeyum naalumanipookkal,
jeevitham thanne verum naalumanipoo pol......
katha kollaam.

Thommy said...

പുതുവത്സരാസംസകള്‍...

ചന്തു നായർ,ആരഭി said...

നിന്‍റെ മുടിത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴുന്ന നീര്‍ത്തുള്ളികള്‍ എന്‍റെ മനസ്സിലിപ്പോള്‍ നിറച്ചു തരുന്നത് പെയ്തൊഴിയാത്ത മുകിലുകളെയാണ്.. നല്ല വരികൾ .സഹോദരാ,നല്ലത്...പക്ഷേ..താക്കോലുകൽ എടുക്കുന്നതിലെ ആവർത്തനം,തുടങ്ങിയ കുറേ ഭാഗങ്ങൾ എഡിറ്റ് ചെയ്യുക.. ഒരു വരി എഴുതുമ്പോൾ..അത് കഥാ ഗതിക്ക് ഉതകുന്നൂ എങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി അല്ലെങ്കിൽ വിരസത അനുഭവപ്പെടും.എളിയ അറിവിൽ നിന്നാണ് ഞാൻ ഇതൊക്കെ പറയുന്നത് വിമർശനമല്ലാ... സ്നേഹത്തോടെ ചന്തുനായർ

നിശാസുരഭി said...

എന്റെ ഓര്‍മ്മകളില്‍ കുറച്ച് നനവും വേദനയും സമ്മാനിച്ചു :)

ആശംസകള്‍

“നിന്‍റെ മുടിത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴുന്ന നീര്‍ത്തുള്ളികള്‍ എന്‍റെ മനസ്സിലിപ്പോള്‍ നിറച്ചു തരുന്നത് പെയ്തൊഴിയാത്ത മുകിലുകളെയാണ്”

എന്തോ മുകിലാണെന്നുള്ളത് അത്ര ദഹിച്ചില്ല :)

jayarajmurukkumpuzha said...

aashamsakal........

sreekumar said...

SNEHATHODE AASHAMSAKALODE...............