
പ്രിയപ്പെട്ട കൂട്ടുകാരിയുടെ
ചോദ്യങ്ങള്‍ക്കുള്ള മറുപടി......
.................................
5.
അല്ലയോ മഴയേ നിന്നെ ഞാന്‍ വെറുത്തു തുടങ്ങിയിരിക്കുന്നു......
ഹും ,എന്ത് കൊണ്ടെന്നോ..?നിനക്കൊന്നും അറിയില്ലേ?
'നിള………..’
എത്ര മനോഹരിയായിരുന്നു അവള്‍......
നിറഞ്ഞൊഴുകുന്ന അവളുടെ സൌന്ദര്യത്തില്‍ അസൂയ പൂണ്ട നീ ,
അതി ഗൂഡമായി മെനഞ്ഞെടുത്ത തന്ത്ര ഫലമായല്ലേ .,
അവിളിന്നിങ്ങനെ മെലിഞ്ഞു പോയത്???
ഇന്നവള്‍ച്ക് ആരെയും മയക്കുന്ന സൌന്ദര്യമില്ല.........
അവളുടെ തീരത്തിരുന്നു പാടാന്‍ ഇന്ന് കാമുകന്മാരുമില്ല............
അവളുടെ അഭംഗിയില്‍ നീയിന്നു സന്തോഷവതി,അല്ലെ.......?
17.01.2009
...................................................................................................
അല്ലയോ കൂട്ടുകാരീ…….
മഴയെ ആര്‍ക്കും വെറുക്കാം……..
അതില്‍ അവള്‍ ആരോടും പരിഭവമോ
പരാതിയോ പറയാറില്ല…….
കാരണം
അവള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കരയുന്നവളല്ലേ…..!!!
ആരില്‍ നിന്നും അവള്‍ ഒന്നും പ്രതീക്ഷിക്കാറുമില്ല………
മനുഷ്യന്‍ സ്വാര്‍ത്ഥനാണെന്ന് നമ്മളേക്കാള്‍
എത്രയോ മുന്‍പ് അവള്‍ മനസ്സിലാക്കിയിരിക്കുന്നു…..!!!
എല്ലാവരും അവളെ കാത്തിരിക്കുന്നത് സ്വന്തം
ആവശ്യങ്ങള്‍ക്ക് മാത്രമാണ്…….
ഒരു ഉഷ്ണ കാറ്റേല്‍ക്കുമ്പോള്‍,
അല്ലെങ്കില്‍ കത്തുന്ന സൂര്യന്‍റെ കനലുകള്‍
ഭൂമിയെ പൊള്ളിക്കുമ്പോള്‍…..
ഒരു മഴതുള്ളിക്കുവേണ്ടി നമ്മള്‍
ദാഹിക്കാറുണ്ട്.........
പ്രതീക്ഷയോടെ വിണ്ണിലേക്ക് കണ്ണും
നട്ടിരിക്കാറുണ്ട് ......
അവസാനം കാത്തിരിപ്പിനൊടുവില്‍
വിണ്ണില്‍ നിന്നും പുതുമഴയായി
അവള്‍ പെയ്യുമ്പോള്‍ .....
ആശ്വാസത്തോടെ ജനങ്ങള്‍ നെടുവീര്‍പിടുന്നത്
എത്രയോ തവണ നമ്മള്‍ കണ്ടിരിക്കുന്നു........
എന്നിട്ടും അവളുടെ മനസ്സ് കാണാന്‍
ആരാണ് ശ്രമിച്ചിട്ടുള്ളത്……??
മനുഷ്യരെപ്പോഴും സ്വാര്‍ത്ഥരാണ്...…..
ഒരിക്കലും മറ്റുള്ളവരുടെ വേദനയോര്‍ത്തു
അവന്‍ വിലപിക്കാറില്ല…….
സ്വന്തം വേദനയിലും അവന്‍ മറ്റുള്ളവരെ
വിമര്‍ശിക്കാന്‍ സമയം കണ്ടെത്താറുണ്ട് ….
ഇവിടെ എന്‍റെ ഈ കൂട്ടുകാരിയും
അതില്‍ നിന്നും വ്യത്യസ്തയല്ലല്ലോ….!!!!!
മനോഹരിയായിരുന്നു " നിള...."
നിറഞ്ഞൊഴുകുന്ന നിളയുടെ തീരത്തിരുന്നാല്‍
ഏതു നൈമിഷിക വേദനയും അവളുടെ സൗന്ദര്യത്തില്‍
അലിഞ്ഞു പോകാറുണ്ടെന്നതും സത്യമാണ്……….
പണ്ട് നിറഞ്ഞൊഴുകുന്ന നിളയുടെ കരയില്‍
അവളെ തഴുകി വരുന്ന നനുത്ത കാറ്റില്‍
പരസ്പരം ഹൃദയങ്ങള്‍ കൈമാറുന്ന
പ്രണയികള്‍ ഇന്ന് നമുക്കന്യമാണ്……….
അവരുടെ ഹൃദയങ്ങളില്‍ നിന്നും
ഹൃദയങ്ങളിലെക്കൊഴുകുന്ന
പ്രണയസംഗീതവും നമുക്കിന്നോര്‍മ്മകള്‍ മാത്രം.......
ഒരുവേള അവളുടെ ഈ ദുരന്തമായിരിക്കാം
അതിനു ഒരു കാരണം……..
പക്ഷേ ചില യാഥാര്‍ത്യങ്ങള്‍ നമുക്ക്
കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ……??
കാലം മാറുന്നതോടൊപ്പം മനുഷ്യനും
അവന്‍റെ സങ്കല്പങ്ങളും ചിന്തകളും മാറുന്നില്ലേ……..?
ഇന്നവന്‍ പ്രകൃതിയുടെ ശാലീനതയും,
നദിയുടെ സൗന്ദര്യവും ഇഷ്ടപെടുന്നുണ്ടോ……..??
ഇന്ന് നാം കാണുന്ന പ്രണയത്തിനു
പഴമയുടെ ഹൃദ്യതയുണ്ടോ……..???
ഹൃദ്യമായ പ്രണയം ഇന്ന് അപൂര്‍വ്വമല്ലേ…..??
എല്ലാറ്റിലും ഒരു ആധുനികവല്കരണം
അവന്‍ ഇഷ്ടപെടുന്നില്ലേ….??
മഴ….
അവള്‍ ഒരിക്കലും നിറഞ്ഞൊഴുകുന്ന
നിളയുടെ സൗന്ദര്യത്തില്‍ അസൂയ പൂണ്ടിട്ടില്ല……
കാരണം അവളുടെ പ്രിയപുത്രിയല്ലേ
നിറഞ്ഞൊഴുകുന്ന നിള………
അവളൊന്നു പെയ്യതിരുന്നാല്‍ പിന്നെ നിളയുണ്ടോ ……??
സ്വന്തം മകളുടെ സൗന്ദര്യത്തില്‍
ഏതെങ്കിലും മാതാവ് അസൂയപെടാറുണ്ടോ??
നിള ശോഷിച്ചു പോയതെങ്ങിനെയെന്നു….
എല്ലാവര്‍ക്കുമെന്നത് പോലെ നമുക്കുമറിയാം
അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുകയാണോ നീ…..??
മനുഷ്യന്‍റെ സ്വാര്‍ത്ഥതയാണ് നിളയുടെ
ഇന്നത്തെ ദുരന്തത്തിനു കാരണം….
പച്ചപുതച്ച പാടങ്ങള്‍ക്കും,കുന്നുകള്‍ക്കും
ചരമഗീതമെഴുതുന്നത് കാണുന്നില്ലേ നീ ??
ഇരുള്‍ നിറഞ്ഞ കാടുകളും,അമ്പലകാവുകളും,
നമുക്കന്യമല്ലേ ഇന്ന്…….???
അവയൊക്കെ വെട്ടി വെളുപ്പിച്ചു
സ്വാര്‍ത്ഥനായ മനുഷ്യന്‍ ഇവിടെ
കോണ്‍ക്രീറ്റ് കാടുകള്‍ പണിതുയര്‍ത്തുന്നത്
കാണുന്നില്ലേ നീ ……..?
ആ കോണ്‍ക്രീറ്റ് കാടുകള്‍
എങ്ങിനെയാണ് രൂപം കൊള്ളുന്നത്……..???
സ്വാര്‍ത്ഥനായ മനുഷ്യന്‍ നിളയുടെ
മാറുപിളര്‍ന്നു അവളുടെ മജ്ജയും മാംസവുമെല്ലാം
അവന്‍റെ സ്വപ്നസൗധങ്ങള്‍ക്കായി ഉപയോഗിക്കുന്നു.......
അപ്പോഴും അവള്‍ പെയ്തുകൊണ്ടേയിരിക്കുന്നത്………
പ്രിയപുത്രിയുടെ ഉള്ളം കുളിരണിയിക്കുവാനും..
ഉദരങ്ങളില്‍ തെളിനീര്‍ നിറക്കുവാനുമായല്ലേ…..??
പക്ഷേ…..
ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന അവളുടെ
ഉദരത്തിനു അതൊക്കെ സൂക്ഷിച്ചു
വെക്കാനുള്ള ശേഷി എന്നേ മനുഷ്യന്‍
ചോര്‍ത്തിയെടുത്തു…!!!
അവള്‍ പെയ്യാതെയാണോ പമ്പയും, പെരിയാറും,
കനോലി കനാലുമെല്ലാം നിറഞ്ഞൊഴുകുന്നത്..... ???
അവളൊന്നു പെയ്യാന്‍ മടിച്ചുപോയാല്‍
ഞാനും ,നീയുമടങ്ങുന്ന ഈ ലോകം എന്നേ
കത്തിക്കരിഞ്ഞു പോയേനെ…..
എന്നിട്ടും പരാതിയും, പരിഭവങ്ങളും,
വെറുപ്പും, ദേഷ്യവുമെല്ലാം
അവളോട് മാത്രമെന്തിന്............???
2 comments:
Good Effort..
thank you very much dear friend...........
Post a Comment