വിതുമ്പാന്‍ കൊതിക്കുന്ന മേഘങ്ങള്‍
മനസ്സില്‍ മഴയായ് പെയ്യുമ്പോള്‍
മഴവില്ലിന് വര്‍ണ്ണ ചിറകുപോലെ
ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേ-
ക്കൊഴുകുന്ന കുളിരരുവിയാണ് നീ.....
പറയാന്‍ മറന്നതും, മടിച്ചതും
മന്ദഹാസമായ് വിരിഞ്ഞതും
എഴുതാന്‍ കൊതിച്ചതും, ശ്രമിച്ചതും
മിഴികളാല്‍ കൈമാറിയതും
നീയെന്ന നിര്‍വൃതിയെ പുണരാന്‍...
കാത്തിരിപ്പിനോടുവില്‍ നീയെന്നില്‍
സത്യമായ് നിറയുമ്പോള്‍
ഊഷരമാമെന്‍ ഹൃദയത്തില്‍
ഹിമകണമായ് പൊഴിയുന്നു നീ...
ഒരു പൂവായെന് ഹൃദയമുണരുമ്പോള്‍
കാര്‍വണ്ടായ് നീ പറന്നെത്തും
എന്നിലൂറും മധുകണങ്ങള്‍
നീയെന്ന വണ്ടിനു മാധുര്യമേകും.....
പിന്നെ
നീര്‍വറ്റിയ എന്‍ മേനിയിലിരുന്നു
നീതേടുന്നു മറ്റൊരു പൂവിന് ചന്തം
ഒടുവില്‍ ഒന്നും പറയാതെ നീ
പറന്നകലുമ്പോള്‍.......
എന്‍ ഹൃദയം മന്ത്രിക്കുന്നു
നീ അഗ്നിയാണ്.......
മനസ്സിനെ മോഹിപ്പിക്കുന്ന സൌന്ദര്യവും
ദഹിപ്പിക്കുന്ന ജ്വാലയും നീ തന്നെ.....
12 comments:
manassilekku vallathe aazhnnirangunna varikal
"പ്രണയം " വാക്കുകളില്‍ ഒതുങ്ങാത്ത ചേതോവികാരം .....
വളരെ വളരെ നന്നായിട്ടുണ്ട് ...എല്ലാ അഭിനന്ദനങളും ആശംസിക്കുന്നു
പറയാന്‍ മറന്നതും, മടിച്ചതും
മന്ദഹാസമായ് വിരിഞ്ഞതും
എഴുതാന്‍ കൊതിച്ചതും, ശ്രമിച്ചതും
മിഴികളാല്‍ കൈമാറിയതും
വളരെ വളരെ നന്നായിട്ടുണ്ട്
ആശംസകള്‍..
സ്സ്നേഹം
ആകാശ് നായര്‍
വളരെ വളരെ നന്നായിട്ടുണ്ട്
ആശംസകള്‍..
we can imaginatively call this as spiritual yearning for love, Really nice Mani, you are a blessed writer....
വളരെ നന്നായിട്ടുണ്ട്
pranayatinte lolabaavangal orikkalkoodiiiiiii......nandi
pranayichavarkkum.............
pranayikkunnavarkkum..............
oru paaaadamaanu
"pranayam"
congraaaaaaaaaaaaaaaaaaaaas
ദേവരാജ്,റഫീക്ക്,ആകാശ്,ഷഹീര്‍,
ചാന്ദ്നി, വിശാഖ്,സമത്വവാദി, ഷിബു...
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം
നിറഞ്ഞ നന്ദി....
കവിത വായിക്കുകയും തുറന്ന
അഭിപ്രായങ്ങള്‍ പറഞ്ഞതിനും....
നിങ്ങളുടെയെല്ലാം ഈ നല്ല അഭിപ്രായങ്ങള്‍
എനിക്ക് ഇനിയും എഴുതാനുള്ള
പ്രചോദനം തരും...
ഒരിക്കല്‍ കൂടി നന്ദി .....
nannnayittundu... Aashamsakal
നീര്‍വറ്റിയ എന്‍ മേനിയിലിരുന്നു
നീതേടുന്നു മറ്റൊരു പൂവിന് ചന്തം
ഒടുവില്‍ ഒന്നും പറയാതെ നീ
പറന്നകലുമ്പോള്‍.......
എന്‍ ഹൃദയം മന്ത്രിക്കുന്നു
നീ അഗ്നിയാണ്.......
മനസ്സിനെ മോഹിപ്പിക്കുന്ന സൌന്ദര്യവും
ദഹിപ്പിക്കുന്ന ജ്വാലയും നീ തന്നെ.....
ഒത്തിരി ഇഷ്ടമായി ...ആശംസകള്‍
നീര്‍വറ്റിയ എന്‍ മേനിയിലിരുന്നു
നീതേടുന്നു മറ്റൊരു പൂവിന് ചന്തം
ഒടുവില്‍ ഒന്നും പറയാതെ നീ
പറന്നകലുമ്പോള്‍.......
Post a Comment